മോദിയുടെ വിജയമെന്ന് ബി.ജെ.പി; വ്യോമസേനയ്ക്ക് സല്യൂട്ടെന്ന് രാഹുല്‍ഗാന്ധി
ന്യൂഡല്‍ഹി: പാകിസ്താന്റെ ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്ത സൈനിക നടപടി നരേന്ദ്രമോദിയുടെ വിജയമാണെന്ന് ബി.ജെ.പി. തിരിച്ചടിച്ച വ്യോമസേനയ്ക്ക് സല്യൂട്ട് എന്നായിരുന്നു കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. പാകിസ്താന് പാഠം പഠിക്കണമെന്ന് മുന്‍ പ്രതിരോധമന്ത്രി എ.കെ ആന്റണിയും പ്രതികരിച്ചു.