അഭിനന്ദനെ സുരക്ഷിതമായി തിരികെ എത്തിക്കണമെന്ന് കുടുംബം
ചെന്നൈ: കേന്ദ്ര സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തി വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ദ്ധമാനെ തിരികെ എത്തിക്കണമെന്ന് ബന്ധുക്കളും സുഹൃത്തുക്കളും. അഭിനന്ദന് പാക് പിടിയിലായതിന്റെ ഞെട്ടലിലാണ് ചെന്നൈ മാടമ്പാക്കത്തെ പ്രദേശവാസികള്‍. ദക്ഷിണ മേഖലാ സൈനിക ക്യാമ്പിലെ ഉന്നത ഉദ്യോഗസ്ഥരും പാര്‍ലമെന്റ് അംഗങ്ങളും അഭിനന്ദന്റെ ചെന്നൈയിലെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.