തിരുവനന്തപുരം: ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പ് കേസില്‍ സംസ്ഥാന സൈബര്‍ പോലീസ് അറസ്റ്റ് ചെയ്ത അമിത് ഭട്ടാചാര്യയ്ക്ക് തീവ്രവാദ ബന്ധമുണ്ടെന്ന സംശയം ശക്തമായി. എന്‍.ഐ.എയുടെ വിശദമായ ചോദ്യം ചെയ്യലിലാണ് ഇതു സംബന്ധിച്ച് കൂടുതല്‍ വിവരം ലഭിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി കേരളത്തില്‍ നിന്നുള്ള സൈബര്‍ പോലീസ് സംഘം പശ്ചിമ ബംഗാളില്‍ പോകും.