ഗതാഗത നിയമലംഘനങ്ങള്‍ തുടര്‍ക്കഥയാകുമ്പോള്‍- മാതൃഭൂമി അന്വേഷണം
കഴിഞ്ഞ ആഴ്ച കേരളത്തില്‍ പ്രധാന ചര്‍ച്ചാവിഷയമായ രണ്ട് നിയമ ലംഘനങ്ങള്‍ നടന്നത് കൊല്ലത്താണ്. രണ്ടും ഗതാഗത മേഖലയില്‍ നിന്ന്. ഒന്ന് കൊല്ലം കടയ്ക്കലില്‍ വാഹന പരിശോധനയ്ക്കിടെ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ നടത്തിയ നിയമലംഘനം മൂലം ഒരു പത്തൊമ്പതുകാരന്‍ ആശുപത്രിയിലായി. രണ്ടാമത് ടൂറിസ്റ്റ് ബസ് ഡ്രൈവര്‍മാര്‍ നടത്തിയ നിയമലംഘനമാണ്. വിനോദയാത്രയ്ക്ക് മുന്നോടിയായി വിദ്യാര്‍ത്ഥികള്‍ക്കു മുന്നില്‍, അദ്ധ്യാപകര്‍ക്കു മുന്നില്‍, രക്ഷിതാക്കള്‍ക്കു മുന്നില്‍ അവര്‍ നടത്തിയ അഭ്യാസപ്രകടനവും കേരളം ചര്‍ച്ച ചെയ്തു. ഈ രണ്ട് സംഭവങ്ങളെക്കുറിച്ചുമാണ് ഇത്തവണ മാതൃഭൂമി ന്യൂസ് അന്വേഷണം.