ചീഫ് ജസ്റ്റിസിനെതിരായ പരാതി: പരാതിക്കാരി സഹകരിക്കില്ല, ഏകപക്ഷീയ അന്വേഷണം വേണ്ടെന്ന് ജഡ്ജിമാര്‍
ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്ക് എതിരായ ലൈംഗീക പീഡന പരാതിയില്‍ അന്വേഷണവുമായി ആഭ്യന്തര സമിതി മുന്നോട്ട് പോകരുതെന്നു ജസ്റ്റിസ് ഡി വൈ ചന്ദ്രചൂട്. ജസ്റ്റിസ് എസ് എ ബോബ്ഡെയുടെ നേതൃത്വത്തിലുള്ള ആഭ്യന്തര സമിതിയുടെ അന്വേഷണവുമായി സഹകരിക്കില്ലെന്ന് പരാതിക്കാരി വ്യക്തമാക്കിയതിനാല്‍ ഏകപക്ഷീയമായ അന്വേഷണം ഉചിതമല്ല. യുവതിയുടെ അസാന്നിധ്യത്തില്‍ അന്വേഷണം തുടര്‍ന്നാല്‍ സുപ്രീം കോടതിയുടെ വിശ്വാസ്യതയ്ക്ക് ഇടിവുണ്ടാകുമെന്ന് സമിതിയെ നേരില്‍ കണ്ട് ജസ്റ്റിസ് ചന്ദ്രചൂഢ് അറിയിച്ചതായി റിപ്പോര്‍ട്ട്. അതേസമയം രണ്ട് സുപ്രീം കോടതി ജഡ്ജിമാര്‍ സമിതിയെ കണ്ടുവെന്ന മാധ്യമ വാര്‍ത്ത സുപ്രീം കോടതി സെക്രട്ടറി ജനറല്‍ നിഷേധിച്ചു.