നയതന്ത്ര സഹകരണം: പാകിസ്താന്‍ പുനപരിശോധിക്കണമെന്ന് ഇന്ത്യ
ന്യൂഡല്‍ഹി: നയതന്ത്ര രംഗത്തെ സഹകരണം കുറയ്ക്കാനുള്ള തീരുമാനം പാകിസ്താന്‍ പുനപരിശോധിക്കണമെന്ന് ഇന്ത്യ. ഇന്നലത്തെ നടപടികളുടെ തുടര്‍ച്ചയായി സംഝോത എക്‌സ്പ്രസ് തീവണ്ടി സര്‍വീസ് നിര്‍ത്തിവച്ചു. ഇന്ത്യന്‍ സിനിമകള്‍ക്ക് വിലക്കും ഏര്‍പ്പെടുത്തി. അതേസമയം കശ്മീരില്‍ ഇന്ത്യയുടെ നടപടി മേഖലയിലുണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതായി യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി.