കര്‍ണാടകയില്‍ ഇന്ദിര കാന്റീനിന്റെ പേര് മാറ്റ വിവാദം കൊഴുക്കുന്നു
കര്‍ണാടകയില്‍ ഇന്ദിര കാന്റീനിന്റെ പേര് മാറ്റ വിവാദം കൊഴുക്കുന്നു. കോണ്‍ഗ്രസുകാര്‍ ഇന്ദിര കാന്റീനും നെഹ്‌റു ഹുക്ക ബാറും അവരുടെ പാര്‍ട്ടി ഓഫിസില്‍ തുറക്കട്ടെ എന്ന് പരിഹസിക്കുകയാണ് പേരുമാറ്റം ആവശ്യപ്പെട്ട ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സി ടി രവി. പ്രഥമ പ്രധാനമന്ത്രി ജവഹാര്‍ലാല്‍ നെഹ്‌റുവിനെ അപകീര്‍ത്തിപ്പെടുത്തി എന്നാരോപിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി.