ഹവാല ഇടപാട് കേസ്: ഡി.കെ ശിവകുമാറിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു
ന്യൂഡല്‍ഹി: ഹവാല ഇടപാട് കേസില്‍ കര്‍ണാടക കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യുന്നു. ഡല്‍ഹിയിലെ ഇ.ഡി ആസ്ഥാനത്താണ് ചോദ്യം ചെയ്യല്‍. അന്വേഷണവുമായി സഹകരിക്കുമെന്നും ഭയമില്ലെന്നും ചോദ്യം ചെയ്യലിന് ഹാജരാകും മുമ്പ് ഡി.കെ ശിവകുമാര്‍ പറഞ്ഞു.