തേങ്ങയില്‍ പന്നിപ്പടക്കം വച്ച് ആനയെ കൊന്ന സംഭവത്തില്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ കേസെടുത്തു
ചെന്നൈ: പാലക്കാട് തേങ്ങയില്‍ പന്നിപ്പടക്കം വച്ച് ഗര്‍ഭിണിയായ ആനയെ കൊന്ന സംഭവത്തില്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ കേസെടുത്തു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ കേസെടുക്കുകയായിരുന്നു. എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്ന് അറിയിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് െ്രെടബ്യൂണല്‍ നിര്‍ദേശം. കേസില്‍ ഒന്നും രണ്ടും പ്രതികളായ അമ്പലപ്പാറ സ്വദേശികളായ അബ്ദുള്‍ കരീം, മകന്‍ റിയാസുദ്ദീന്‍ എന്നിവര്‍ ഒളിവിലാണ്.