മൊറൊട്ടോറിയവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിന്റെ സത്യവാങ്മൂലത്തില്‍ സുപ്രീം കോടതിക്ക് അതൃപ്തി
ന്യൂഡല്‍ഹി: മൊറൊട്ടോറിയം കാലയളവിലെ പലിശ ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ കേന്ദ്ര സര്‍ക്കാര്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ സുപ്രീം കോടതിക്ക് അതൃപ്തി. തങ്ങള്‍ ആവശ്യപ്പെട്ട പല ചോദ്യങ്ങള്‍ക്കും ഉള്ള മറുപടി സത്യവാങ്മൂലത്തില്‍ ഇല്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. അധിക സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ കേന്ദ്ര സര്‍ക്കാരിനും ആര് ബി ഐ യ്ക്കും സുപ്രീം കോടതി ഒരാഴ്ചത്തെ സമയം അനുവദിച്ചു.