നടിയെ ആക്രമിച്ച കേസ്; വിചാരണ കോടതി ജഡ്ജിയുടെ അപേക്ഷ സുപ്രീംകോടതി പരിഗണിക്കും
നടിയെ ആക്രമിച്ച കേസിലെ വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം തേടി വിചാരണ കോടതി ജഡ്ജി നല്‍കിയ അപേക്ഷ സുപ്രീംകോടതി തിങ്കളാഴ്ച്ച പരിഗണിക്കും. ജസ്റ്റിസ്മാരായ എ എം ഖാന്‍വില്‍ക്കര്‍, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബെഞ്ച് ആണ് വിചാരണ കോടതി ജഡ്ജിയുടെ ആവശ്യം പരിഗണിക്കുന്നത്. ആറ് മാസം കൂടി സമയം അനുവദിക്കണം എന്നാണ് വിചാരണ കോടതി ജഡ്ജി ഹണി എം വര്‍ഗീസ് ആവശ്യപ്പെട്ടിരിക്കുന്നത്.