ഇങ്ങനെയുണ്ടോ നാത്തൂൻ പോര്; അതും കോടതിവളപ്പിൽ
നാത്തൂൻപോരെന്ന് കേട്ടിട്ടുണ്ട്. പക്ഷെ ആലപ്പുഴ ചേർത്തലയിൽ രണ്ടു നാത്തൂന്മാരുടെ പോര് കണ്ട് നാട്ടുകാരെല്ലാം മൂക്കത്ത് വിരൽ വെച്ചു. തലമുടി പിടിച്ചുവലിച്ചും മുഖത്തിടിച്ചും നിലത്തിട്ടു ചവിട്ടിയും നാത്തൂന്മാർ കോടതി വളപ്പിൽ കിടന്ന് തമ്മിൽത്തല്ലി. പോലീസ് വരേണ്ടി വന്നു പിടിച്ചു മാറ്റാൻ.