ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസ്: മാര്‍പ്പാപ്പ നിരീക്ഷിച്ച് വരുകയാണെന്ന് ബിഷപ്പ് കോണ്‍ഫ്രന്‍സ്
ന്യൂഡല്‍ഹി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസ് മാര്‍പ്പാപ്പ നിരീക്ഷിച്ച് വരുകയാണെന്ന് കാത്തലിക് ബിഷപ്പ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ. വത്തിക്കാന്‍ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയ ഇന്ത്യയിലെ കര്‍ദിനാള്‍മാരെയാണ് ഇക്കാര്യം അറിയിച്ചത്. ബിഷപ്പിന്റെ അറസ്റ്റിന് ശേഷമുള്ള സാഹചര്യം കര്‍ദിനാള്‍മാര്‍ വത്തിക്കാനെ അറിയിച്ചു.