മന്ത്രി ആർ ബിന്ദുവിനെ പുറത്താക്കണമെന്നു ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ചെന്നിത്തലയുടെ കത്ത്
കണ്ണൂർ സർവകലാശാല വി.സി നിയമനത്തിൽ സ്വജനപക്ഷപാതം കാണിച്ച മന്ത്രി ആർ ബിന്ദുവിനെ പുറത്താക്കണമെന്നു ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് രമേശ് ചെന്നിത്തലയുടെ കത്ത്. കണ്ണൂർ സർവ്വകലാശാലാ വൈസ് ചാൻസലർ നിയമന പ്രക്രിയ അട്ടിമറിക്കാൻ മന്ത്രി ശ്രമിച്ചെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു.