ഐഎംഎ ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍
തിരുവനന്തപുരം: ഐഎംഎ ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ആരോഗ്യവകുപ്പിനെതിരെയുള്ള ഐ എം എ യുടെ പ്രസ്താവനക്കെതിരെ ആണ് മുഖ്യമന്ത്രി രംഗത്തുവന്നത്. ഐഎംഎ യുടെ പ്രസ്താവനെയെ ആരോഗ്യമന്ത്രി കെ കെ ശൈലജ യും വിമര്‍ശിച്ചു. അതേ സമയംപിഴവ് ആവര്‍ത്തിക്കാതിരിക്കാന്‍ അത് ചൂണ്ടിക്കാട്ടുകയാണ് ചെയ്തതെന്ന് ഐഎംഎ പ്രതികരിച്ചു.