ഇന്ധനവില ഇന്നും കൂടി; പെട്രോളിന് 35 പൈസയും ഡീസലിന് 10 പൈസയുമാണ് കൂടിയത്
ഇന്ധനവില ഇന്നും കൂടി. ഒരുലിറ്റർ പെട്രോളിന് 35 പൈസയും ഡീസലിന് 10 പൈസയുമാണ് കൂടിയത്. തിരുവനന്തപുരത്ത് പെട്രോൾ വില 102 രൂപ 54 പൈസയായി. ഡീസൽ ലിറ്ററിന് 96 രൂപ 21 പൈസയാണ് ഇന്നത്തെ വില. കൊച്ചിയിൽ പെട്രോൾ വില 100 രൂപ 77 പൈസയായി. ഡീസൽ വില 95 രൂപയായി.