അട്ടപ്പാടിയിലെ ശിശുമരണം; കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ കുഞ്ഞിന്റെ പിതാവിന്റെ പ്രതിഷേധം
അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. പുതൂര്‍ നെടുമുള്ളി ഊരിലെ ഈശ്വരി, കുമാര്‍ ദമ്പതികളുടെ മൂന്നു ദിവസം പ്രായമുള്ള ആണ്‍കുഞ്ഞാണ് ഇന്ന് പുലര്‍ച്ചെ മരിച്ചത്. മരണത്തില്‍ ദുരൂഹത ആരോപിച്ച് കുഞ്ഞിന്റെ പിതാവ് കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ പ്രതിഷേധിച്ചു.