ലഷ്‌കര്‍ ഭീകരബന്ധം: അബ്ദുള്‍ ഖാദര്‍ റഹീമിനെ തമിഴ്‌നാട് ക്യൂ ബ്രാഞ്ച് ചോദ്യം ചെയ്യുന്നു
കൊച്ചി: തമിഴ്‌നാട്ടിലേക്ക് നുഴഞ്ഞു കയറിയ ലഷ്‌കര്‍ ഇ തൊയ്ബ ഭീകരര്‍ക്ക് സഹായം ഒരുക്കിയെന്ന സംശയത്തില്‍ പോലീസ് കസ്റ്റഡിയില്‍ എടുത്ത കൊടുങ്ങല്ലൂര്‍ സ്വദേശി അബ്ദുല്‍ ഖാദര്‍ റഹീമിനെയും സുഹൃത്തിനെയും ചോദ്യം ചെയ്യുന്നത് തുടരുന്നു. തമിഴ്‌നാട് ക്യു ബ്രാഞ്ച് സംഘമാണ് ഇന്ന് ഇവരെ ചോദ്യം ചെയ്യുന്നത്. അതേസമയം കേസുമായി ബന്ധപ്പെട്ട് തമിഴ് നാട്ടില്‍ എട്ട്‌പേരെയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.