കാത്തിരിപ്പിന് വിരാമം; തിരുവനന്തപുരത്ത് ലുലുമാൾ നാളെ തുറക്കും
കാത്തിരിപ്പിന് വിരാമമിട്ട് ഷോപ്പിങ്ങ് വിസ്മയം തിരുവനന്തപുരത്ത് നാളെ മിഴി തുറക്കും. ലുലു ഗ്രൂപ്പിന്റെ കേരളത്തിലെ രണ്ടാമത്തെ മാൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. രണ്ട് ലക്ഷം ചതുരശ്രയടി വിസ്തീര്‍ണ്ണത്തിലുളള ലുലു ഹൈപ്പര്‍മാര്‍ക്കറ്റാണ് മാളിന്റെ മുഖ്യ ആകര്‍ഷണം.