മൊഫിയ പർവ്വീണിന്റെ ആത്മഹത്യ: ഭർത്താവിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും
ആലുവയിൽ നിയമ വിദ്യാർഥിനി മൊഫിയ പർവ്വീൺ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് മുഹമ്മദ് ഹുസൈലിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. നിലവിൽ ജയിലിൽ കഴിയുന്ന ഹുസൈൽ അന്വേഷണം പൂർത്തിയായ സാഹചര്യത്തിൽ ജാമ്യം അനുവധിക്കണമെന്ന ആവശ്യമുന്നയിച്ചാണ് കോടതിയെ സമീപിച്ചിരിക്കുന്നത്.