പള്ളിപ്പുറം കേസിൽ പ്രതികളെ ഇന്ന് പോലീസ് കസ്റ്റഡിയിൽ വാങ്ങും
തിരുവനന്തപുരം: തിരുവനന്തപുരം പള്ളിപ്പുറത്ത് ജൂവലറി ഉടമയെ ആക്രമിച്ച് സ്വർണ്ണം കവർന്ന സംഭവത്തിൽ അറസ്റ്റിലായ പ്രതികളെ ഇന്ന് പോലീസ് കസ്റ്റഡിയിൽ വാങ്ങും. കേസുമായി ബന്ധപ്പെട്ട പ്രധാന പ്രതികൾ ഇനിയും പിടിയിലായിട്ടില്ല. കൂടുതൽ പ്രതികളെ കുറിച്ചുള്ള സൂചന പോലീസിന് ലഭ്യമായിട്ടുണ്ട്.