പള്ളിപ്പുറം സ്വർണ്ണ കവർച്ചക്കേസ്; ആക്രമണത്തിനിരയായ വ്യാപാരിയിൽ നിന്നും രേഖകളില്ലാത്ത പണം കണ്ടെടുത്തു
തിരുവനന്തപുരം: പള്ളിപ്പുറം സ്വർണ്ണ കവർച്ചക്കേസിൽ ആക്രമണത്തിനിരയായ സ്വർണ്ണ വ്യാപാരിയിൽ നിന്നും രേഖകളില്ലാത്ത 75 ലക്ഷം രൂപ പോലീസ് കണ്ടെടുത്തു. നേരത്തെ കാറിൻ്റെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന പണം പോലീസിനു കാർ കൈമാറുന്നത്തു മുമ്പ് മാറ്റിയിരുന്നു. പണത്തിൻ്റെ ഉറവിടം സംബന്ധിച്ച് അന്വേഷണം തുടങ്ങിയതായി മംഗലപുരം പോലീസ് അറിയിച്ചു.