News Kerala

പോക്സോ കേസിൽ 75 വയസുകാരന് ഇരട്ട ജീവപര്യന്തം

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈം​ഗികാതിക്രമത്തിന് ഇരയാക്കിയ പ്രതിക്ക് ഇരട്ടജീവപര്യന്തവും 6.5 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് പത്തനംതിട്ട അതിവേ​ഗ പ്രത്യേക പോക്സോ കോടതി. കരിമാൻതോട് സ്വദേശി ഡാനിയലിനെയാണ് (75) ജഡ്ജ് ഡോണി തോമസ് വർ​ഗീസ് ശിക്ഷിച്ചത്. 2024 മാർ‌ച്ചിലായിരുന്നു കേസിന് ആസ്പദമായ സംഭവം. പത്തും ആറും വയസുള്ള പെൺകുട്ടികളെയാണ് പ്രതി ലൈം​ഗികാതിക്രമത്തിന് ഇരയാക്കിയത്.

Watch Mathrubhumi News on YouTube and subscribe regular updates.