പോക്സോ കേസിൽ 75 വയസുകാരന് ഇരട്ട ജീവപര്യന്തം
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ പ്രതിക്ക് ഇരട്ടജീവപര്യന്തവും 6.5 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് പത്തനംതിട്ട അതിവേഗ പ്രത്യേക പോക്സോ കോടതി. കരിമാൻതോട് സ്വദേശി ഡാനിയലിനെയാണ് (75) ജഡ്ജ് ഡോണി തോമസ് വർഗീസ് ശിക്ഷിച്ചത്. 2024 മാർച്ചിലായിരുന്നു കേസിന് ആസ്പദമായ സംഭവം. പത്തും ആറും വയസുള്ള പെൺകുട്ടികളെയാണ് പ്രതി ലൈംഗികാതിക്രമത്തിന് ഇരയാക്കിയത്.