ഡോളര്‍ കടത്തുകേസ്: സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് ഇന്ന് കസ്റ്റംസിന് മുന്നില്‍ ഹാജരാകില്ല
കൊച്ചി: ഡോളര്‍ കടത്തുകേസില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് ഇന്ന് കസ്റ്റംസിന് മുന്നില്‍ ഹാജരാകില്ല. ഔദ്യോഗിക തിരക്കുകള്‍ ഉളളതിനാല്‍ ഹാജരാകാനാകില്ലന്നും അടുത്തമാസം ആദ്യം ഹാജരാകാമെന്നും സ്പീക്കര്‍ കസ്റ്റംസിനെ അറിയിച്ചു. അതേസമയം, ബുധനാഴ്ച ഹാജരാകാതിരുന്ന കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിക്ക് കസ്റ്റംസ് വീണ്ടും നോട്ടീസ് അയയ്ക്കും.