വാഗമണില്‍ കൊക്കയിൽ വീണ് വിനോദസഞ്ചാരി മരിച്ചു; ചാത്തൻപാറ വ്യൂപോയിന്റിന് സമീപമാണ് അപകടം
ഇടുക്കി വാഗമൺ ചാത്തൻപാറ വ്യൂ പോയിന്റിനു സമീപം വിനോദ സഞ്ചാരി കാൽ വഴുതി കൊക്കയിലേയ്ക്ക് വീണു മരിച്ചു. ഇന്നലെ രാത്രിയാണ് സംഭവം. എറണാകുളം തോപ്പുംപടി സ്വദേശിയും കെ എസ് ഇ ബി റിട്ടേഡ് എഞ്ചനീയറുമായ സി സി തോബിയാസാണ് മരിച്ചത്. കടുത്ത മൂടൽ മഞ്ഞും റോഡിൽ സംരക്ഷ വേലി ഇല്ലാത്തതുമാണ് അപകടത്തിന് കാരണം.