ചിറ്റൂർ കോസ് വേയിലെ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം; മരിച്ചത് കോയമ്പത്തൂർ സ്വദേശികൾ
ചിറ്റൂർ പുഴയിലെ കോസ് വേയിൽ കാണാതായ രണ്ടാമത്തെ വിദ്യാർത്ഥിയും മരിച്ചു. രണ്ട് ഓവിലും സ്കൂബ സംഘം പരിശോധന നടത്തിയെങ്കിലും ആദ്യം ഫലം കണ്ടില്ല. പിന്നീട് നാല് മണിക്കൂർ തിരച്ചിലിനൊടുവിലാണ് അരുണിൻ്റെ ശരീരം പുറത്തെടുക്കാനായത്. ശ്രീ ഗൗതം എന്ന വിദ്യാർത്ഥിയെ ആദ്യം പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരുടെയും മൃതദേഹം ലഭിച്ചത്.