വിദ്യാര്‍ഥിക്ക് അന്താരാഷ്ട്ര അംഗീകാരം; ചെറുപ്രാണികളുടെ ഫോട്ടോഗ്രാഫിയിലൂടെ പുതുവഴി തേടി അദിത്ത്
ചെന്നൈ: ചെന്നൈയിലെ ഒരു വിദ്യാര്‍ത്ഥിയെ പരിചയപ്പെടാം. ഫോട്ടോഗ്രാഫിയിലൂടെ പുതുവഴി തേടുന്ന കുട്ടി. അദിത്ത് പി ജയന്‍. ജൈവവൈവിധ്യ രംഗത്ത് പുതിയ നിരീക്ഷണങ്ങളും കണ്ടുപിടിത്തങ്ങളും പങ്കുവയ്ക്കുന്ന രാജ്യാന്തര വെബ്‌സൈറ്റായ ഐനാച്വറി ലിസ്റ്റില്‍ അദിത്തിന്റെ ചിത്രവും പ്രസിദ്ധീകരിക്കപ്പെട്ടു. ട്രീ ഹോപ്പര്‍ എന്ന ചെറുപ്രാണിയുടെ ചിത്രമാണ് അദിത്തിനെ അസുലഭ നേട്ടത്തിന് അര്‍ഹനാക്കിയത്.