കേരളത്തിലെ ആം ആദ്മി പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ കേന്ദ്ര നേതൃത്വം
ന്യൂഡല്‍ഹി: കേരളത്തില്‍ പ്രമുഖര്‍ ആം ആദ്മി പാര്‍ട്ടിയിലേയ്ക്ക് എത്തുമെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള നേതാവ് സോമനാഥ് ഭാരതി. പാര്‍ട്ടിയെ ബൂത്ത് തലം മുതല്‍ കെട്ടിപ്പെടുക്കുകയാണ് പുതിയതായി നിയമിതനായി സംസ്ഥാന സെക്രട്ടറി തുഫൈല്‍ പിടിയുടെ പ്രാഥമിക ചുമതലയെന്നും സോമനാഥ് ഭാരതി പറഞ്ഞു. 2019 ല്‍ ബിജെപി അധികാരത്തില്‍ നിന്ന്് പുറത്താക്കുകയെന്നതാണ് പാര്‍ട്ടിയുടെ ലക്ഷ്യമെന്നും ഭാരതി വ്യക്തമാക്കി. കോണ്‍ഗ്രസ്, സിപിഎം തുടങ്ങിയ പാര്‍ട്ടികളില്‍ ഉള്ളവരുമായി ആം ആദ്മി ചര്‍ച്ച നടത്തിവരികയാണ്. വരുന്ന മാസങ്ങളില്‍ പ്രമുഖര്‍ ആം ആദ്മിയുടെ ഭാഗമാകുമെന്നും സോമനാഥ് ഭാരതി അവകാശപ്പെട്ടു