News Politics

മുട്ടില്‍ മരംമുറി കയ്യൊഴിഞ്ഞ് വനം മന്ത്രി, സഭയില്‍ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി

മുട്ടില്‍ മരംമുറി വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി. ചെക്ക് പോസ്റ്റ് ജീവനക്കാര്‍ക്ക് വീഴ്ച സംഭവിച്ചുവെന്ന് നിയമസഭയില്‍ സമ്മതിച്ച മന്ത്രി എകെ ശശീന്ദ്രന്‍ റവന്യൂ ഉത്തരവ് നടപ്പാക്കാന്‍ വനം വകുപ്പ് ഉദ്യേഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നില്ലെന്ന് പറഞ്ഞ് കയ്യൊഴിഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.