തിരഞ്ഞെടുപ്പ് പരാജയം; പി.കെ.കുഞ്ഞാലിക്കുട്ടിയെ തല്ലിയും തലോടിയും പാണക്കാട് തങ്ങള്മാര്
തിരഞ്ഞെടുപ്പ് പരാജയത്തില്‍ സമൂഹമാധ്യങ്ങളില്‍ അണികളുടെ രൂക്ഷമായ ആരോപണം നേരിടുന്നതിനിടെ പി.കെ.കുഞ്ഞാലിക്കുട്ടിയെ തല്ലിയും തലോടിയും പാണക്കാട് തങ്ങള്മാര്. താന്‍ അന്നു പറഞ്ഞത് ഇന്ന് ശരിയായായെന്ന് പി.കെ.കുഞ്ഞാലിക്കുട്ടിയുടെ സംസ്ഥാന രാഷ്ടീയത്തിലേക്കുള്ള മടങ്ങിവരവിനെതിരെ പരസ്യമായി രംഗത്തെത്തിയ മൊയിന്‍ അലി തങ്ങള്‍ പറഞ്ഞു. അതേസമയം, ലീഗിനേറ്റ തിരിച്ചടി പൊതുതരംഗത്തിന്റെ പ്രതിഫലനമെന്ന് മുനവറലി തങ്ങള്‍ ന്യായീകരിച്ചു.