സ്ഥാനാർത്ഥി ടോണിചമ്മണിക്ക് കോവിഡ്: പുതിയ പ്രചാരണ പരിപാടികളുമായി യു.ഡി.എഫ്
കൊച്ചി: സ്ഥാനാർത്ഥി ടോണിചമ്മണി കോവിഡ് ബാധിതനായത് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ ബാധിക്കാതിരിക്കാന്‍ പദ്ധതികളുമായി കൊച്ചിയില്‍ യുഡിഎഫ്. പ്രമുഖ നേതാക്കളുടെ റോഡ്ഷോ അടക്കം നിശ്ചയിച്ചിട്ടുണ്ടെന്നും 8000 വോട്ടിന് മണ്ഡലത്തിൽ ജയിക്കുമെന്നും യുഡിഎഫ് പറയുന്നു.എന്നാൽ 10,000 വോട്ടിന് മണ്ഡലത്തിൽ തുടർ വിജയം നേടുമെന്ന് ഇടത് സ്ഥാനാർത്ഥി കെ.ജെ.മാക്സി വ്യക്തമാക്കി.