യുഡിഎഫ് സ്ഥാനാർത്ഥി ടോണി ചമ്മിണിക്കെതിരെ ആരോപണങ്ങളുമായി മുൻ ഡിസിസി സെക്രട്ടറി
കൊച്ചി: യുഡിഎഫ് കൊച്ചി മണ്ഡലം സ്ഥാനാർത്ഥി ടോണി ചമ്മിണിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ ഡിസിസി സെക്രട്ടറി പി.കെ അബ്ദുൾ ലത്തീഫ്. 2016-ൽ ഡൊമിനിക്ക് പ്രസന്റേഷനെ തോൽപ്പിക്കാൻ ടോണി ചമ്മിണിയും താനും ഒന്നിച്ച് പ്രവർത്തിച്ചുവെന്ന് അബ്ദുൾ ലത്തീഫ് വെളിപ്പെടുത്തി. പാർട്ടിയിൽ നിന്ന് അർഹമായ പരിഗണന ലഭിക്കാത്തതിൽ പ്രതിഷേധിച്ച് രാജി വച്ച ശേഷമാണ് അബ്ദുൾ ലത്തീഫ് തുറന്നടിച്ചത്.