ദേശസ്‌നേഹമെന്നത് മണ്ണിനോടുള്ള സ്‌നേഹമല്ല മനുഷ്യനോടുള്ള സ്‌നേഹമാണെന്ന് സന്തോഷ് ജോര്‍ജ്ജ് കുളങ്ങര
തിരുവനന്തപുരം: ദേശസ്‌നേഹമെന്നത് മണ്ണിനോടുള്ള സ്‌നേഹമല്ല മനുഷ്യനോടുള്ള സ്‌നേഹമാണെന്ന് സന്തോഷ് ജോര്‍ജ്ജ് കുളങ്ങര. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ ഭാഗമായി തിരുവന്തപുരത്ത് സംഘടിപ്പിച്ച സംവാദത്തില്‍ യുവാക്കളോട് സന്തോഷ് ജോര്‍ജ്ജ് കുളങ്ങര മനസ്സ് തുറന്നു. യാത്രകള്‍ ആസ്വാദനത്തിന് ഒപ്പം നമ്മള്‍ ആരെന്നറിയാനുള്ള പിന്‍നടത്തം കൂടിയാകണമെന്ന് അദ്ദേഹം പറഞ്ഞു.