സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ കരസേന മേധാവി ഇന്ന് ജമ്മു കശ്മീരില്‍
ന്യൂഡല്‍ഹി: കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഇന്ന് ജമ്മു കശ്മീര്‍ സന്ദര്‍ശിക്കും. പാക് പ്രകോപനം തുടരുന്ന സാഹചര്യത്തില്‍ അതിര്‍ത്തിയിലെ സുരക്ഷാ ക്രമീകരണങ്ങള്‍ കരസേന മേധാവി വിലയിരുത്തും. ഇതിനിടെ കശ്മീരിനായി തെരുവിലിറങ്ങാന്‍ പാക് പ്രധാനമന്ത്രി പാക് ജനങ്ങളോട് ആഹ്വാനം ചെയ്തു.