കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് ആരംഭിച്ചു
ന്യൂഡൽഹി: കാർഷക ബില്ലുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് ആരംഭിച്ചു. വൈകിട്ട് ആറ് മണി വരെയാണ് ബന്ദ്. രാജ്യവ്യാപകമായി ബന്ദ് റോഡ് റെയിൽ ഗതാഗതത്തെ ബാധിക്കുമെന്ന് സംയുക്ത കിസാൻ മോർച്ച അറിയിച്ചു. അതേസമയം, കേരളം ഉൾപ്പടെ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളെ ബന്ദിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.