മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിനെതിരെ അഴിമതി ആരോപണവുമായി പ്രതിപക്ഷം
മുംബൈ: മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിനെതിരെ അഴിമതി ആരോപണവുമായി പ്രതിപക്ഷം. ഛത്രപതി ശിവാജിയുടെ സ്മാരക നിര്‍മ്മാണത്തില്‍ 1200 കോടി രൂപയുടെ ക്രമക്കേട് നടന്നെന്ന് കോണ്‍ഗ്രസും എന്‍.സി.പിയും ആരോപിച്ചു. ക്രമക്കേട് ചൂണ്ടിക്കാട്ടുന്ന രേഖകള്‍ പ്രതിപക്ഷം പുറത്തുവിട്ടു.