കിഴക്കൻ ലഡാക്കിലെ ഇന്ത്യ ചൈന സംഘർഷം അവസാനിക്കാൻ വഴി തെളിയുന്നു
ന്യൂ ഡൽഹി: കിഴക്കൻ ലഡാക്കിലെ ഇന്ത്യ ചൈന സംഘർഷം അവസാനിക്കാൻ വഴി തെളിയുന്നു. ഇരുരാജ്യങ്ങളും വൈകാതെ പ്രദേശത്ത് നിന്നും സൈന്യത്തെ പിൻവലിച്ചേക്കുക്കുമെന്ന് ദേശീയ വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. തെറ്റിദ്ധാരണയും അതിർത്തിയിലെ സൈനിക മുന്നേറ്റങ്ങളും ഒഴിവാക്കാനും ശ്രമം ഉണ്ടാകുമെന്ന് സംയുക്ത വാർത്താ കുറിപ്പിൽ ഇരുരാജ്യങ്ങളും അറിയിച്ചു.