ബഫർ സോൺ ഇന്ത്യക്ക് പ്രതികൂലമെന്ന് വിലയിരുത്തൽ
ലഡാക്കിലെ സംഘർഷത്തിൽ ഇരുരാജ്യങ്ങളും തമ്മിലുണ്ടാക്കിയ ധാരണ പ്രകാരം രൂപീകരിക്കുന്ന ബഫർ സോൺ ഇന്ത്യക്ക് പ്രതികൂലമെന്ന് വിലയിരുത്തൽ. പാങ്‌ഗോങ് മലനിരകളിൽ ഫിംഗർ മൂന്നു മുതൽ എട്ടു വരെയുള്ള പത്തു കിലോമീറ്ററാണ് ബഫർ സോൺ ആക്കുന്നത്. 1962 മുതൽ ഇന്ത്യൻ സൈന്യം നടത്തിയിരുന്ന പെട്രോളിംഗ് ആണ് ഇതോടെ ഇല്ലാതാകുന്നത്.