ആറ് ലഷ്‌കര്‍ ഭീകരര്‍ തമിഴ്‌നാട്ടിലെത്തിയെന്ന് മുന്നറിയിപ്പ്; അതീവ ജാഗ്രതയില്‍ തമിഴ്‌നാട്
ചെന്നൈ: മലയാളി ഉള്‍പ്പടെ ആറ് ലഷ്‌കര്‍ ഭീകരര്‍ കടല്‍ മാര്‍ഗം തമിഴ്‌നാട്ടില്‍ എത്തിയതായി ഇന്റലിജന്‍സ് മുന്നറിയിപ്പ്. ഇതേതുടര്‍ന്ന് തമിഴ്‌നാട്ടില്‍ പോലീസിന് അതീവ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ശ്രീലങ്കയില്‍ നിന്നാണ് കടല്‍മാര്‍ഗം ഇവര്‍ തമിഴ്‌നാട്ടിലെത്തിയതെന്നാണ് മുന്നറിയിപ്പ്.