വി.കെ.ശശികലയ്ക്ക് ജയിലില്‍ പ്രത്യേക സൗകര്യങ്ങള്‍ നല്‍കിയെന്ന് അന്വേഷണ റിപ്പോര്‍ട്ട്
ചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ട അണ്ണാ ഡി.എം.കെ. വിമത നേതാവ് വി.കെ.ശശികലയ്ക്ക് ജയിലില്‍ പ്രത്യേക സൗകര്യങ്ങള്‍ നല്‍കിയെന്ന് അന്വേഷണ റിപ്പോര്‍ട്ട്. ഭക്ഷണത്തിനും സന്ദര്‍ശകരെ അനുവദിക്കുന്നതിനും ഉള്‍പ്പടെ പ്രത്യേക സൗകര്യങ്ങളുണ്ടെന്ന് തെളിഞ്ഞു. ജയിലില്‍ സാധാരണ വസ്ത്രങ്ങള്‍ ധരിക്കാനും ഇവര്‍ക്ക് തടസമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.