ഐഎസ്ആർഓ ചാരക്കേസ് ഗൂഢാലോചനയിൽ സിബിഐ അന്വേഷണം തുടരുന്നു
ഐഎസ്ആർഓ ചാരക്കേസ് ഗൂഢാലോചനയിൽ സിബിഐ അന്വേഷണം തുടരുന്നു. ഡല്‍ഹിയില്‍ നിന്നെത്തിയ സിബിഐ സംഘം തിരുവനന്തപുരത്ത് മൊഴിയെടുപ്പും ചോദ്യം ചെയ്യലും തുടരുകയാണ്. ഇന്ത്യയുടെ ക്രയോജനിക് സാങ്കേതിക വിദ്യ തകര്‍ക്കാന്‍ പോലീസ് ഐബി ഉദ്യോഗസ്ഥര്‍ ഗൂഡാലോചന നടത്തിയെന്നും നമ്പി നാരായണന്‍ അടക്കമുള്ള ശാസ്ത്രജ്ഞരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് കേസില്‍ പെടുത്തിയെന്നുമാണ് സിബിഐയുടെ കേസ്.അന്നത്തെ ഡിഐജി സിബി മാത്യൂസ്, ഐബി ഡെപ്യുട്ടി ഡയറക്ടറായിരുന്ന ആര്‍ ബി ശ്രീകുമാര്‍ അടക്കം പതിനെട്ട് പേരാണ് കേസിലെ പ്രതികള്‍. ഇവരെ ചോദ്യം ഒൊയ്യാന്‍ അടുത്ത ദിവസങ്ങളില്‍ വിളിച്ച് വരുത്തും.