ആശങ്കയായി AI തട്ടിപ്പും; അതീവ ജാഗ്രത പുലർത്തണമെന്ന് പോലീസ്
വാട്സ് ആപ്പും ഫേസ് ബുക്കും ഉപയോഗിക്കുമ്പോൾ അതീവ ജാഗ്രത പുലർത്തണമെന്ന് DCP കെ ഇ ബൈജു. അപരിചിതരുടെ സൗഹൃദാഭ്യർത്ഥനകൾ സ്വീകരിക്കരുതെന്നും പോലീസ് മുന്നറിയിപ്പ് നൽകി. വാട്സ് ആപ് ഗ്രൂപ്പിൽ നിന്ന് വിവരങ്ങൾ ചോർത്തിയാണ് കോഴിക്കോട്, നിർമ്മിത ബുദ്ധി സാമ്പത്തിക തട്ടിപ്പ് നടത്തിയതെന്ന വിലയിരുത്തലിലാണ് പോലീസ് നിർദേശം. തട്ടിപ്പിന് ഇരയായ പി.എസ് രാധാകൃഷ്ണന്റെ മൊഴി പോലീസ് രേഖപ്പെടുത്തി എ.ഐ തട്ടിപ്പിലൂടെ പണം നഷ്ടമായത്. കോഴിക്കോട് സ്വദേശിയായ രാധാകൃഷ്ണനായിരുന്നു. പരാതി നൽകി രണ്ട് ദിവസത്തിനകം പണം തിരികെ പിടിക്കാൻ കേരള പോലീസിന്റെ സൈബർ സെല്ലിന് കഴിഞ്ഞു.