ഭാര്യയെ കൊന്ന കേസില്‍ ബിജു രാധാകൃഷ്ണനെ വെറുതെ വിട്ടു
കൊച്ചി: ഭാര്യയെ കൊന്ന കേസില്‍ സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണനെയും മാതാവ് രാജാമ്മാളിനെയും ഹൈക്കോടതി വെറുതെ വിട്ടു. കുറ്റക്കാരെന്ന് തെളിയിക്കാനുള്ള തെളിവുകളില്ലെന്നും സംശയത്തിന് അതീതമായി കുറ്റം തെളിയിക്കാനായില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ ഉത്തരവ്.