രഞ്ജിതയ്ക്ക് വിട നൽകാൻ ജന്മനാട്; മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും പത്തനംതിട്ടയിലേക്ക്
അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരിച്ച മലയാളി നഴ്സ് രഞ്ജിതയ്ക്ക് വിട നൽകാനൊരുങ്ങി നാട്. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച മൃതദേഹം മന്ത്രിമാരായ വി.ശിവൻകുട്ടിയും ജി ആർ അനിലും ചേർന്ന് ഏറ്റുവാങ്ങി. പത്തനംതിട്ട പുല്ലാട്ട് വിവേകാനന്ദാ ഹൈസ്കൂളിൽ തുടരുന്ന പൊതുദർശനത്തിന് ശേഷം വൈകിട്ട് നാല് മണിക്കാണ് സംസ്കാരം.