ഫ്രാങ്കോ പാലാ സബ് ജയിലിലെ മൂന്നാം നമ്പര്‍ സെല്ലില്‍
കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനി പാലാ സബ് ജയിലിലെ മൂന്നാം നമ്പര്‍ സെല്ലില്‍. കോടതി നടപടികള്‍ക്കു ശേഷം ഉച്ചയ്ക്കു രണ്ടരയോടെയാണ് കനത്ത സുരക്ഷയില്‍ ബിഷപ്പിനെ ജയിലിലെത്തിച്ചത്. സി ക്ലാസ് ജയിലായതിനാല്‍ കട്ടില്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ബിഷപ്പിന് ജയിലില്‍ കിട്ടില്ല. മൂന്നാം നമ്പര്‍ സെല്ലില്‍ രണ്ട് പെറ്റി കേസ് പ്രതികള്‍ക്കൊപ്പമാണ് ഇനി ബിഷപ്പിന്റെ വാസം.