ഫ്രാങ്കോ മുളയ്ക്കലിനെ തള്ളി ജലന്ധറിലെ വിശ്വാസികള്‍; ഇനി മലയാളി ബിഷപ്പ് വേണ്ട
ജലന്ധര്‍: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പീഡനക്കേസില്‍ അറസ്റ്റിലായ സ്ഥിതിയ്ക്ക് ഇനി മലയാളി ബിഷപ്പ് വേണ്ട എന്ന നിലപാടില്‍ പഞ്ചാബിലെ ക്രിസ്ത്യന്‍ സംഘടനകള്‍. ഫ്രാങ്കോ മുളയ്ക്കല്‍ തെറ്റ് ചെയ്തു എന്ന കോടതി കണ്ടെത്തിയാല്‍ അംഗീകരിക്കും. ഫ്രാങ്കോ ബിഷപ്പായി ഇനി ജലന്ധറില്‍ വരുന്നത് ഉചിതമല്ല എന്നും സംഘടനകള്‍ വ്യക്തമാക്കുന്നു. ഒന്നര ലക്ഷത്തോളം വിശ്വാസികളാണ് ജലന്ധര്‍ രൂപതയ്ക്ക് കീഴില്‍ വരുന്നത്. ഇതിലെ പ്രബല വിഭാഗങ്ങളാണ് ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ മുന്നോട്ട് വന്നിരിക്കുന്നത്.