മകളെ തട്ടിക്കൊണ്ടു പോയി മതം മാറ്റാന്‍ ശ്രമമെന്ന് പിതാവിന്റെ പരാതി
കോഴിക്കോട്: മകളെ തട്ടിക്കൊണ്ടുപോയി മതം മാറ്റാനുള്ള നീക്കം നടക്കുന്നു എന്നാരോപിച്ച് കോഴിക്കോട് സ്വദേശിയായ പ്രവാസി രംഗത്തെത്തി. ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ മതം മാറ്റാനുള്ള നീക്കത്തെ ഗൗരവത്തില്‍ കണ്ട് നടപടി വേണമെന്ന് കെ.സി.ബി.സിയും ആവശ്യപ്പെട്ടു. അതിനിടെ സംഭവത്തില്‍ പ്രതിയായ മുഹമ്മദ് ജാസിമിനെ മെഡിക്കല്‍ കോളേജ് പോലീസ് അറസ്റ്റ് ചെയ്തു.