ഗർഭിണിയെ ഭർത്താവും അമ്മയും ചേർന്ന് മർദ്ദിച്ച സംഭവത്തിൽ നാലു പേർക്കെതിരെ കേസെടുത്തു
ആലുവ ആലങ്ങോട് ഗർഭിണിയെ ഭർത്താവും അമ്മയും ചേർന്ന് മർദ്ദിച്ച സംഭവത്തിൽ നാലുപേർക്കെതിരെ പോലീസ് കേസ് എടുത്തു. ഭർത്താവ് ജൗഹർ, മറ്റ് രണ്ട് സുഹൃത്തുക്കൾ, ഭർത്താവിന്റെ അമ്മ സുബൈദ എന്നിവർക്കെതിരെയാണ് ഗാർഹിക പീഡനം, മർദനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്.