കിടപ്പാടം നഷ്ടപ്പെടുന്നവര്‍ എങ്ങോട്ട്? പ്രത്യേക ചര്‍ച്ച
ഇന്ന് മരട് കേസ് പരിഗണിക്കുമ്പോള്‍ ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ആദ്യ ചോദ്യം ഹരീഷ് സാല്‍വേയോടായിരുന്നു. ഈ കേസില്‍ നിങ്ങള്‍ ഹാജരാകുന്നത് ആര്‍ക്കുവേണ്ടിയെന്നായിരുന്നു ആ ചോദ്യം. കേരള ചീഫ് സെക്രട്ടറിക്ക് വേണ്ടിയെന്ന് സാല്‍വേയുടെ മറുപടി. മിസ്റ്റര്‍ സാല്‍വേ നിങ്ങള്‍ നിര്‍ത്തൂ ഞങ്ങള്‍ക്ക് ചീഫ് സെക്രട്ടറിയെയാണ് കേള്‍ക്കേണ്ടതെന്ന് സുപ്രീംകോടതി. പിന്നീട് ചീഫ് സെക്രട്ടറിയോട് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ആദ്യ ചോദ്യം, ഏക ചോദ്യം, മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കാന്‍ എത്ര നാള്‍ വേണമെന്ന് മാത്രമായിരുന്നു. കോടതി മുറിക്കുള്ളില്‍ നിന്ന് പിന്നീട് ചീഫ് സെക്രട്ടറി കണക്കിന് കേട്ടതത്രയും കോടതിയുടെ അമര്‍ഷമാണ്. വെള്ളിയാഴ്ച കേസ് പരിഗണിക്കും. പൊളിക്കാന്‍ എത്രസമയം വേണമെന്ന് അന്ന് പറയണം, അന്നാണ് അന്തിമ ഉത്തരവ്. പൊളിക്കലല്ലാതെ ഒരു നടപടിയും സ്വീകാര്യമല്ല എന്ന് ഒന്നുകൂടി അടിവരയിട്ടു ഇന്ന് കോടതി. പ്രത്യേക ചര്‍ച്ച, കിടപ്പാടം നഷ്ടപ്പെടുന്നവര്‍ എങ്ങോട്ട്? കെ.എം ഷാജഹാന്‍, കെ.എ ദേവസി, ബിയോജ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നു.